
പത്തനംതിട്ട: തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസ്സോടെ റഗുലർ ബി.കോമും കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 30ന് രാവിലെ പത്ത് മണിയ്ക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Post Your Comments