ആലപ്പുഴ•പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും കേന്ദ്രസർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബി.ജെ.പി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ മഹാസമ്മേളനം സംഘടിപ്പിക്കുന്നു.
29-12-2019 (ഞായർ) വൈകിട്ട് 4 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്കുസമീപം ആലുക്കാസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ അധ്യക്ഷം വഹിക്കുകയും മുൻ. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉത്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യും. ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ മുഖ്യപ്രഭാഷണം നടത്തും.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്ന കോൺഗ്രസ്-സി.പി.എം – തീവ്രവാദ വർഗ്ഗീയ കൂട്ടുകെട്ട് തുറന്നുകാട്ടി പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ എത്തിക്കുവാൻ ബി.ജെ.പി. ജനുവരി 3 മുതൽ 10 വരെ ജില്ലയിൽ വ്യാപകമായ ഗൃഹ സമ്പർക്കവും കുടുംബയോഗങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ പറഞ്ഞു.
Post Your Comments