കൊച്ചി: പാലാരിവട്ടത്തെ നിയമ കുരുക്ക് പിണറായി സർക്കാരിന് തലവേദനയാകുന്നു. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിന്റെ സാധ്യത തേടിയിരിക്കുകയാണ് സർക്കാർ. അപ്പീല്‍ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നിയമോപദേശം തേടി. നിയമക്കുരുക്ക് അഴിയാത്തതിനാല്‍ എന്ന് പുനര്‍നിര്‍മാണം തുടങ്ങുമെന്ന് ഡിഎംആര്‍സിയെ അറിയിക്കാനും സര്‍ക്കാരിന് ആവുന്നില്ല.
പാലത്തിന്റെ ബലക്ഷയം ഉറപ്പിക്കാനുള്ള ഭാരപരിശോധന നടത്താന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. അതിനാലാണ് ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്. പാലത്തിന്റെ അപകടാവസ്ഥ ഇ.ശ്രീധരനും ചെന്നൈ ഐഐടിയും സ്ഥിരീകരിച്ചതാണെന്നും ഭാരപരിശോധന കാലതാമസം ഉണ്ടാക്കുമെന്നുമായിരുന്നു വാദം. ഹര്‍ജി തള്ളി എത്രയും വേഗം ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി ഉത്തരവ്. ഇതില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.
ALSO READ: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയല്‍ : മെട്രോമാന്‍ ഇ.ശ്രീധരന് മുന്നില്‍ ഏറെ വെല്ലുവിളികള്‍
എജിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണോ, അതോ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അനുസരിച്ച് ഭാരപരിശോധന നടത്തണോ എന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്.
Post Your Comments