
അഗര്‍ത്തല•സി.പി.എമ്മില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ (എഡിസി) എക്സിക്യൂട്ടീവ് അംഗം, പതിരാം ബി.ജെ.പിയില്‍ ചേര്‍ന്നു. പതിരാമിനെ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബിപ്ലബ് കുമാർ ദേബ് സ്വാഗതം ചെയ്തു.
അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പതിരാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സി.പി.എം അവകാശപ്പെടുന്നു. എന്നാല്‍, സി.പി.എം ഉന്നത നേതൃത്വത്തോടുള്ള അതൃപ്തിയും സ്വേച്ഛാധിപത്യപരമായ പ്രവർത്തനത്തിനെതിരെ പ്രതിഷേധിച്ചുമാണ് പതിരാം പാർട്ടി വിട്ടതെന്ന് ബി.ജെ.പി അവകാശപ്പെടുന്നു.
Post Your Comments