കൊച്ചി: ജലഗതാഗത വകുപ്പിന് കീഴിലുളള ബോട്ടുകളിലെ യാത്രക്കൂലിയിൽ വർദ്ധനവ്. മിനിമം ചാര്‍ജ് 4 രൂപയില്‍ നിന്ന് 6 രൂപയും കൂടിയ ചാർജ് 12 രൂപയില്‍ നിന്നും 19 രൂപയും ആകും. ശനിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജലഗതാഗത വകുപ്പ് യാത്രക്കൂലി വര്‍ധിപ്പിക്കുന്നത്.
യാത്രക്കൂലി വര്‍ധനയുമായി ബന്ധപ്പെട്ട നാറ്റ്പാക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല കമ്മിറ്റി തയ്യാറാക്കിയ നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
Post Your Comments