തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും. വലയ സൂര്യഗ്രഹണം ആയതിനാല്‍ ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിനാണ് നട അടയ്ക്കുന്നത്. ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ നട തുറക്കുകയുള്ളു. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമെ വിതരണം ചെയ്യൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ടില്ല. തൃമധുരം, പാല്‍പായസം വഴിപാടുകള്‍ വ്യാഴാഴ്ച ശീട്ടാക്കില്ല.
Read also: ശബരിമല നട ഇന്ന് നാല് മണിക്കൂര്‍ അടച്ചിടും
സൂര്യഗ്രഹണം പ്രമാണിച്ച് ശബരിമല നടയും നാലുമണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല നട അടച്ചിടുക. ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും. പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് 1 മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും. ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും. വൈകിട്ട് 5 മണിക്ക് നട തുറക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും. തുടർന്ന് തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.
Post Your Comments