ശബരിമല: തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. അയ്യപ്പവിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം നൂറുകണക്കിന് ഭക്തര്‍ അയ്യപ്പനെ തൊഴുതു. സൂര്യഗ്രഹണത്തെ തുടര്‍ന്ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഭക്തരുടെ തിരക്ക് കുറവാണ്. 41 ദിവസം നീണ്ട മണ്ഡലകാലം പൂര്‍ത്തിയാക്കി നാളെ മണ്ഡലപൂജ നടക്കും. നാളെ രാത്രിയോടെ ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്കിനായി പിന്നീട് 30-നാണ് നട തുറക്കുക.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് തങ്കയങ്കി അയ്യപ്പന് സമര്‍പ്പിച്ചത്.451 പവന്‍ തൂക്കം വരുന്നതാണ് തങ്കയങ്കി.
Post Your Comments