ഡല്‍ഹി: സ്റ്റാമ്പുകള്‍ക്കായി വീണ്ടും ഓടിച്ച് ഗൂഗിള്‍ പേ. ദീപാവലി സ്റ്റാമ്പ് ശേഖരണത്തിന് ശേഷമാണ് ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍. ദീപാവലി സമയത്ത് ഇറക്കിയ ഒഫറിന് വന്‍ പ്രചാരം ലഭിച്ചിരുന്നു. കൂട്ടത്തില്‍ കുറച്ച് ട്രോള്‍ മഴയും. സ്റ്റാമ്പുകള്‍ക്കായി കുറച്ച് ഒടിയാല്‍ എന്താ പോക്കറ്റ് നിറയ്ക്കാല്ലോ. ഇന്ത്യക്കാരെ യാചകരാക്കുന്ന പരിപാടി’യെന്ന് ട്വിറ്ററിലും മറ്റും ട്രോളുകള്‍ നിറഞ്ഞ സമ്മാനപദ്ധതികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിള്‍ പേ നടത്തിയത്. അതിന് സമാനമാണ് പുതിയ പദ്ധതിയും.
2020 ഗെയിം എന്നാണ് പുതിയ ന്യൂഇയര്‍ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുകയോ പേയ്മെന്റുകള്‍ നടത്തുന്നതിലൂടെ 7 സ്റ്റാമ്പുകള്‍ ശേഖരിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. 7 സ്റ്റാമ്പുകള്‍ കിട്ടികഴിഞ്ഞാല്‍ 202 മുതല്‍ 2020 രൂപ വരെ മൂല്യമുള്ള വൗച്ചറുകള്‍, സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്നിവ ലഭിക്കും. കൂടാതെ സ്റ്റാമ്പുകള്‍ ശേഖരിക്കാനുള്ള മാര്‍ഗങ്ങളിതാണ്, ഒന്ന് നിങ്ങള്‍ ഒരു ഇടപാടില്‍ അല്ലെങ്കില്‍ സുഹൃത്തിന് 98 രൂപയോ അതില്‍ കൂടുതലോ പണമടയ്ക്കുക എന്നതാണ്. രണ്ട്, നിങ്ങള്‍ക്ക് ബില്ലുകള്‍ അടയ്ക്കാം അല്ലെങ്കില്‍ പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് ചെയ്യാം. മൂന്ന്, ഗൂഗിള്‍ പേയ്ക്കായി സൈന്‍ അപ്പ് ചെയ്യാന്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാം. പുതിയ ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ വഴി ആദ്യത്തെ പേയ്മെന്റ് നടത്തുമ്പോള്‍ നിങ്ങള്‍ ഒരു സ്റ്റിക്കര്‍ ലഭിക്കും. മാത്രവുമല്ല നിങ്ങള്‍ക്ക് സ്റ്റാമ്പുകള്‍ സമ്മാനമായി നല്‍കാനോ അഭ്യര്‍ഥിക്കാനോ കഴിയും. ഒരു സുഹൃത്ത് സ്വീകരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഗിഫ്റ്റ് ബോര്‍ഡില്‍ ഒരു സ്റ്റാമ്പ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്.
ഗൂഗിള്‍ പേയില്‍ പേമെന്റും, ബില്ലുകള്‍ അടച്ചു ശേഖരിക്കുന്ന സ്റ്റാമ്പുകള്‍ വച്ച് വലിയ സമ്മാനം നേടുവാനുള്ള അവസരമാണ് ഗൂഗിള്‍ പേ ദീപാവലിക്ക് ഒരുക്കിയത്.
എന്തായാലും ന്യൂഇയര്‍ ഓഫറുമായി ഗൂഗിള്‍ വീണ്ടും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കുറച്ച് ഓടിക്കാനും കുറച്ച് ട്രോള്‍ വാങ്ങി പ്രശസ്തി കൂട്ടാനും.
Post Your Comments