KeralaNattuvarthaLatest NewsNews

ഭക്ഷണത്തോടൊപ്പം ചോദിച്ച സവാള നല്‍കിയില്ല, ഹോട്ടല്‍ ജീവനക്കാരന് മര്‍ദ്ദനം

തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കാത്തതിന് ഹോട്ടല്‍ ജീവനക്കാരന് മര്‍ദനം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. പിന്നീട് സവാള ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ജീവനക്കാരനുമായി തര്‍ക്കമുണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു.

യുവാക്കള്‍ ഹോട്ടലിലെ ജീവനക്കരാനെ മര്‍ദിക്കുകയും അപ്പച്ചട്ടി കൊണ്ട് തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു.ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button