Latest NewsNewsIndia

ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവം; പിന്നിൽ മമതയുടെ ആളുകൾ; തുറന്നടിച്ച് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവത്തിനു പിന്നിലുള്ളത് മുഖ്യമന്ത്രി മമത ബാനർജിയുടെ ആളുകളാണെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെതിരെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചത്.

ഗവര്‍ണറെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. ബിരുദ ദാനച്ചടങ്ങിനെത്തിയ ഗവര്‍ണറെ വിദ്യാര്‍ത്ഥികളുടെ കൂട്ടം ഒരു മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. തീര്‍ത്തും കുത്തഴിഞ്ഞ ഉന്നതവിദ്യാഭ്യാസ രംഗത്ത് ശക്തമായ നടപടികളുമായി ചാന്‍സലറെന്ന നിലയില്‍ എടുത്ത നടപടികളാണ് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറെ തടയുന്നതിലേക്ക് എത്തിയത്.

സര്‍വ്വകലാശാലകളിലെ സുപ്രധാനമായ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ശക്തമായ നിര്‍ദ്ദേശങ്ങളാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയിരുന്നത്. ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അറിവോടെയാണെന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button