മസ്‌ക്കറ്റ്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ, ഒമാൻ വിദേശ കാര്യ മന്ത്രി യൂസഫ് അലവിയുമായി മസ്കറ്റിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറിൽ ഒപ്പു വെച്ചത്. വിവിധ സമുദ്ര മേഖലകളിലെ ജീവനക്കാർക്കും , വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ വേഗത്തിൽ സമുദ്ര വ്യാപാരം നടത്തുന്നതിനും വിവരങ്ങൾ പങ്കിടുന്നതിനും ഈ കരാർ ഉപകരിക്കും.
Read also: അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
ഈ മേഖലയിലെ ശക്തമായ ബന്ധം ഇരു രാജ്യങ്ങളുടെയും ഭാവിക്ക് പ്രയോജനമാകുമെന്ന് മന്ത്രി എസ് ജയശങ്കർ പറയുകയുണ്ടായി. ഒമാൻ ഉപ പ്രധാന മന്ത്രി ഫഹദ് ബിൻ മഹമൂദ് അൽ സെയ്ദ് , റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ അൽ നൗമാനി , പ്രതിരോധ മന്ത്രി ബദർ സൗദ് അൽ ബുസൈദി എന്നിവരുമായും മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Post Your Comments