രാജ്യത്ത് 2020 ഏപ്രിലിൽ ബിഎസ്6 മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പോകുന്നതിന് മുന്നോടിയായി തന്നെ പുറത്തിറക്കിയ ബി.എസ്.-6 വാഹങ്ങളിലൂടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ബി.എസ്.-6 ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 60,000 യൂണിറ്റ് പിന്നിട്ടു. ആക്ടിവ 125 ബി.എസ്.-6 സ്കൂട്ടർ, എസ്.പി. 125 ബി.എസ്.-6 ബൈക്ക് എന്നി മോഡലുകളുടെ വിൽപനയാണ് റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് കൈവരിച്ചത്.
Also read : ബിഎസ്6 മോഡലുകൾ പുറത്തിറക്കി വെസ്‍പയും,അപ്രിലിയയും
സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഹോണ്ടയുടെ പുതിയ ബി.എസ്.-6 എന്‍ജിനുകളിലെ പ്രത്യേകത. സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്സ് എന്നീ വേരിയന്റുകളിൽ നാല് നിറങ്ങളിലാണ് ആക്ടിവ 125 ബി.എസ്.-6 വിപണിയിൽ എത്തിയത്. ആറു വര്‍ഷത്തെ വാറന്റി പാക്കേജ് കൂടി ഈ മോഡലിന് ലഭിക്കും. ആക്ടിവയ്‌ക്ക് 67,490 രൂപയും എസ്.പി. 125 ബി.എസ്.-6ന് 72,900 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.
Post Your Comments