കോഴിക്കോട്: ട്രെയിന്‍ ഇറങ്ങുന്നതിനിടെ വഴുതി വീണ് ഉണ്ടായ അപകടത്തില്‍ കാലിന് ഗുരുതരമയി പരിക്കേറ്റ് കഴിയുന്ന കൗമാരക്കാരി ചികിത്സയ്ക്ക് സഹായം തേടുന്നു. തീവണ്ടിയില്‍നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണാണ് പരപ്പനങ്ങാടി സ്വദേശിനി ആഷ്ലിയ്ക്ക് കാലിന് പരിക്കേല്‍ക്കുന്നത്. ഫാഷന്‍ ഡിസെനിങ് വിദ്യാര്‍ഥിനിയായ ആഷ്ലി(19)പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തുന്നതിന് മുമ്പ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടി.വീഴാന്‍പോയ സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആഷ്ലിക്ക് അപകടം സംഭവിച്ചത്. തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ ആഷ്ലിയുടെ ഒരു കാല്‍ പെട്ട് ഭാഗികമായും ചതരഞ്ഞരഞ്ഞ നിലയിലായിരുന്നു. ഉടന്‍ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.
കാല്‍ പൂര്‍ണമായി മുറിച്ചുമാറ്റണമെന്നാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അതേസമയം, പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കാല്‍ വീണ്ടെടുക്കാമെന്ന ചിലരുടെ നിര്‍ദേശം ആ കുടുംബത്തിന് തെല്ല് ആശ്വാസമേകി. തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ ചികിത്സാചെലവായി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അപകടവിവരമറിഞ്ഞ് നാട്ടുകാരും ചില സംഘടനകളും ചേര്‍ന്ന് സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.നാട്ടുകാരുടെ സഹായത്തില്‍ നിലവില്‍ നാല് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിയടക്കം ഇനിയും ശസ്ത്രക്രിയകള്‍ നടത്താനുണ്ട്.നാട്ടുകാരുടെനേതൃത്വത്തില്‍ പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ A/C number, 4522000100038405, ifsc;PUNB0452200 ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9539503972 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.
Post Your Comments