ദുബായ്•കഴിഞ്ഞ വെള്ളിയാഴ്ച നായിഫ് പ്രദേശത്ത് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഇന്ത്യൻ പ്രവാസികളെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന റിപ്പോർട്ടുകൾ യുഎഇ സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. താമസക്കാരുടെ ഒത്തുചേരൽ മുന്‍കൂട്ടി ആസൂത്രണം ചെയ്തതോ എന്തെങ്കിലും സംഘടനയോ സംഘടിപ്പിച്ചതല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വെറും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ഒത്തുചേരല്‍ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി പിരിച്ചുവിടുകയായിരുന്നു.
‘യുഎഇ ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ല, രാഷ്ട്രീയ നിഷ്പക്ഷതയുടെയും സഹിഷ്ണുതയുടെയും നയമാണ് സ്വീകരിക്കുന്നത്. മറ്റ് രാജ്യങ്ങൾക്കെതിരായ ഒത്തുചേരലുകൾക്കും റാലികൾക്കും ഈ ഭൂമി ഉപയോഗിക്കുന്നത് സ്വീകാര്യമല്ല,’- അദ്ദേഹം പറഞ്ഞു.
എല്ലാ പൊതുസമ്മേളനങ്ങൾക്കും ബന്ധപ്പെട്ട അധികാരികളുടെ അനുമതി ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഹ്രസ്വമായ ഒത്തുചേരലിൽ പങ്കെടുത്ത ഒരു ജീവനക്കാരൻ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതല്ലെന്ന് പറഞ്ഞു.
‘ഇത് ആസൂത്രിതമായ ഒത്തുചേരലല്ല. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, ഒരാൾ നിയമത്തിനെതിരെ പെട്ടെന്ന് മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്നു, പക്ഷേ നിമിഷങ്ങൾക്കുള്ളിൽഎല്ലാവരും ചിതറിപ്പോയി. ആരോ ഒരാൾ വീഡിയോ എടുത്തു, അത് വൈറലായി’- ഒരു മലയാളി പ്രവാസി പറഞ്ഞു.
Post Your Comments