Latest NewsNews

ചാവേര്‍ സ്‌ഫോടനം : സ്‌ഫോടനത്തില്‍ നാല്പ്പതിലധികം മരണം

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ചാവേര്‍ സ്‌ഫോടനം. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലുണ്ടായ തീവ്രവാദ ആക്രമണത്തിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 35 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടു. 80 തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. സൗം പ്രവിശ്യയിലെ അര്‍ബിന്ദാ നഗരത്തിലാണ് ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ട 35 പേരില്‍ 31 പേരും സ്ത്രീകളാണ്. അര്‍ബിന്ദ പോലെയുള്ള ജനവാസമേഖലയില്‍ തീവ്രവാവദികള്‍ നിരന്തരം അക്രമം നടത്തുകയാണെന്നും സൈനികരുടെ അവസരോചിതമായ ഇടപെടലുകള്‍ കൊണ്ട് 80 തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുവെന്നും ബുര്‍ക്കിനോഫാസോ പ്രസിഡന്റ് റോച്ച് മാര്‍ക് ക്രിസ്റ്റ്യന്‍ കബോര്‍ പറഞ്ഞു.

തുടര്‍ച്ചയായ തീവ്രവാദ ആക്രമണത്തിന് വേദിയാവുകയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോ. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ഒരു തീവ്രവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ല. അല്‍ ഖ്വയ്ദയുടെയും ഐഎസിന്റെയും ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് ആക്രമണം നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button