
തിരുവനന്തപുരം•സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി. സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണം വ്യക്തിപരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു.
വിമര്‍ശിക്കുന്നവരോട് പക വീട്ടുന്ന സമീപനം ബി.ജെ.പിയ്ക്കില്ല. ഫേസ്ബുക്ക് കുറിപ്പ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും എം.ടി രമേശ് പറഞ്ഞു.
ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. അഭിപ്രായപ്രകടനം നടത്താനാണ് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. ബിജെപിക്ക് പകപ്പോക്കലിന്റെ രാഷ്ട്രീയമില്ലെന്നും അത്തരത്തില്‍ ഒരു നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നാണ് സന്ദീപ് കുറിച്ചത്. നടിമാരെ ലക്ഷ്യമാക്കിയിട്ടായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ്. നവ സിനിമക്കാന്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കണമെന്നും ഒടുവില്‍ പിടി വീഴുമ്പോള്‍ കണ്ണീരോഴുക്കരുതെന്നും രക്ഷിക്കാന്‍ കഞ്ചാവ് ടീമുകള്‍ കാണില്ലെന്നും സന്ദീപ് കുറിച്ചു.
Post Your Comments