ചെന്നൈ: മദ്രാസ് ഐ ഐ ടിയിലെ കൃഷ്ണ ഗേറ്റ് കല്ല് കെട്ടിയടയ്ക്കാൻ അധികൃതർ ഒരുങ്ങുന്നു. പ്രതിഷേധങ്ങൾ നടത്താനുമുള്ള കവാടമായാണ് വിദ്യാർത്ഥികൾ ഇത് ഉപയോഗിക്കുന്നത്. രാത്രി ഏറെ വൈകി ഹോസ്റ്റലിൽ നിന്ന് പുറത്ത് പോകാം. മദ്രാസ് ഐ ഐ ടിയിലെ കൃഷ്ണ ഗേറ്റിനെ അങ്ങനെയാണ് പലരും കണ്ടത്. പൗരത്വ നിയമത്തിനെതിരെ എന്ന പേരിൽ കലാപാഹ്വാനം നടത്തിയതും ഇവിടെ വച്ചാണ്. ഈ കവാടം കല്ല് കെട്ടിയടയ്ക്കാനാണ് ഇപ്പോൾ അധികൃതരുടെ തീരുമാനം. സുരക്ഷാ കാരണങ്ങളാലാണ് നടപടി എന്ന് ഐ ഐ ടി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഐഐടിയുടെ പ്രധാനകവാടത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്താൻ അനുവാദമില്ല. അതിനാൽ പ്രശ്നങ്ങളുണ്ടാക്കാൻ തെരഞ്ഞെടുക്കുന്നത് ഈ കവാടം തന്നെ. രാത്രി വൈകിയും വനിതാവിദ്യാർത്ഥികൾ ഇതു വഴി പുറത്തിറങ്ങുന്നതും ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്.
ഇവിടം കല്ലു കെട്ടി അടയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അപ്പോഴും വിദ്യാർത്ഥികൾ പ്രതിഷേധവുമായി വന്നു. ഇത്തരം തീരുമാനങ്ങളെടുക്കും മുൻപ് വിദ്യാർത്ഥിയൂണിയൻ പ്രതിനിധികളോട് ആലോചിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ മതിൽ കെട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് അധികൃതർ.
Post Your Comments