തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ശുചിത്വമിഷന് ഓഫീസുകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന് പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 26. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയോ ബിരുദധാരികളോ ആയിരിക്കണം. ശമ്പള സ്കെയില്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) 27800-59400, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യൂ.എം) 30700-65400. താല്പര്യമുള്ള അപേക്ഷകര്‍ കെഎസ്ആര് പാര്‍ട്ട്(ഒന്ന്) റൂള്‍ പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sanitation.kerala.gov.in.
Post Your Comments