Latest NewsNewsIndia

സ്വഭാവിക മരണമെന്ന് പൊലീസുകാരും ഡോക്ടറും വിധിയെഴുതിയ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം : രണ്ടര വര്‍ഷം മുമ്പത്തെ കൊലപാതകം ഏറ്റു പറഞ്ഞ് ഭാര്യയുടെ കുറ്റസമ്മതം

ഹരിയാന: സ്വഭാവിക മരണമെന്ന് പൊലീസുകാരും ഡോക്ടറും വിധിയെഴുതിയ യുവാവിന്റെ മരണം കൊലപാതകം, രണ്ടര വര്‍ഷം മുമ്പത്തെ കൊലപാതകം ഏറ്റു പറഞ്ഞ് ഭാര്യയുടെ കുറ്റസമ്മതം. ഹരിയാനയിലാണ് പൊലീസിനെ പൊലും ഞെട്ടിച്ച് ഭര്‍ത്താവിന്റെ കൊലപാതക വിവരം യുവതി കത്ത് മുഖേനെ ഹരിയാന ആഭ്യന്തരമന്ത്രിയെ വിവരം അറിയിച്ചത്.

Read Also : 60 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : തല വെട്ടിമാറ്റിയും അടിവയര്‍ പിളര്‍ന്നും ആരെയും ഭീയിയിലാഴ്ത്തുന്ന തരത്തില്‍ മൃതദ്ദേഹം : അതിക്രൂരമായ കൊലപാതകം നടന്നത് അപ്പാര്‍ട്ട്‌മെന്റില്‍

ഭര്‍ത്താവിനെ രണ്ടര വര്‍ഷം മുമ്പ് കൊലപ്പെടുത്തിയെന്നും അതിനാല്‍ തന്നെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രിക്ക് യുവതിയുടെ കത്ത് എഴുതിയിരിക്കുന്നത്.. മുന്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് രോഹ്താസ് സിംഗിന്റെ വിധവ സുനിതാ കുമാരിയാണ് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജിന് കത്ത് നല്‍കിയത്. കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സുനിതാ കുമാരി തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയെ വസതിയില്‍ സന്ദര്‍ശിച്ച് കത്ത് കൈമാറിയതായി അംബാല പോലീസ് സൂപ്രണ്ട് അഭിഷേക് ജോര്‍വാള്‍ പറഞ്ഞു. മദ്യപാനിയായ ഭര്‍ത്താവിനെ താന്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കത്തില്‍ സുനിതാ കുമാരി വിശദീകരിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ചാണ് അന്നേ ദിവസം ഭര്‍ത്താവ് വീട്ടിലെത്തിയത്. വന്ന ഉടന്‍ തന്നെ തന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മയങ്ങി താഴെ വീണു. ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ തുണി ഉപയോഗിച്ച് വായ് മൂടി ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് സുനിത കത്തില്‍ വിശദീകരിക്കുന്നു.

ഭക്ഷണശകലങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതുവരെ ആരോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും കുറ്റബോധം കൊണ്ട് താന്‍ വീര്‍പ്പുമുട്ടുകയായിരുന്നു എന്നും സുനിതാ കുമാരി കത്തില്‍ പറയുന്നതായി ആഭ്യന്തരമന്ത്രി അനില്‍ വിജ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button