ദുബായ് : യുഎഇയില്‍ മയക്കുമരുന്ന് വേട്ട. ജബല്‍ അലി പോര്‍ട്ടില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സ്പെയര്‍ പാര്‍ട്‍സുകള്‍ക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 72 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ടു ഏഴു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്‍ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി ദുബായിലെത്തിയ പാര്‍സലില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. സാധാരണയായി ഭക്ഷ്യ വസ്തുക്കള്‍ മാത്രം രാജ്യത്തേക്ക് കൊണ്ടുവന്നിരുന്ന കമ്പനിയുടെ പേരില്‍ വാഹനങ്ങളുടെ സ്‍പെയര്‍ പാര്‍ട്സുകള്‍ എത്തിയതോടെ ഉദ്യോഗസ്ഥര്‍ ഇവ നിരീക്ഷിച്ചു തുടങ്ങി.
Also read : സൗദിയിൽ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
പാര്‍സൽ ഏറ്റുവാങ്ങാൻ എത്തിയ ആള്‍ 50 ദിവസത്തേക്ക് ഇവ തുറമുഖത്തുതന്നെ സൂക്ഷിക്കാനുള്ള ഫീസ് അടച്ചു. വിശദ പരിശോധന നടത്തിയ ശേഷമേ സാധനങ്ങള്‍ വിട്ടുനല്‍കൂ എന്ന കത്തും ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധന നടത്തിയപ്പോള്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. ശേഷം ദിവസങ്ങൾക്കകം തിരിച്ചെടുക്കാൻ എത്തിയ നേരത്തെ വന്നയാൾ ഉൾപ്പെടെ മൂവർ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. അതോടൊപ്പം പോര്‍ട്ടിന് പുറത്ത് ഇവരെ കാത്തുനില്‍ക്കുകയായിരുന്ന മറ്റ് രണ്ടുപേരെയും പിടികൂടി.
യുഎഇയിക്ക് പുറത്ത് താമസിക്കുന്ന മറ്റൊരാളുടേതാണ് ഈ സാധനങ്ങൾ. ഇവ പോര്‍ട്ടില്‍ നിന്ന് ഏറ്റുവാങ്ങി മറ്റ് രണ്ടുപേര്‍ക്ക് കൈമാറാന്‍ മാത്രമാണ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പിടിയിലായ പ്രതികളുടെ സഹകരണത്തോടെ ഈ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഏഴ് പേരെയും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറിയ ശേഷം കഴിഞ്ഞ ദിവസം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
Post Your Comments