KeralaLatest NewsNews

സൂര്യഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടുന്നതിന് പിന്നില്‍

 

നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം 2019 ഡിസംബര്‍ 26 ന് അതായത് വ്യാഴാഴ്ചയാണ്. അന്ന് രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഇതു സംഭവിക്കുക. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം മറയും. ഭാരതത്തില്‍ ഇത് ആദ്യം ദൃശ്യമാവുക കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ്.

ഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും വരുന്ന കിരണങ്ങള്‍ക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുക. കൂടാതെ മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഈ കാരണം കൊണ്ടാണ് ഗ്രഹണം കഴിഞ്ഞ് കുളിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ തുറക്കാത്തതിനു കാരണവും ഇതാണ്.

ശ്രീകോവിലിലെ പ്രതിഷ്ഠാ ചൈതന്യം ഇല്ലാതാക്കുന്നതിനു വരെ ശക്തിയുള്ളവയാണ് ആ സമയത്തെ സൂര്യ രശ്മികള്‍ എന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രഹണം കഴിഞ്ഞ് അടിച്ചു തളിയും പുണ്യാഹ ശുദ്ധിയും വരുത്തിയ ശേഷം മാത്രമാണ് ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറക്കുക.ഗ്രഹണ സമയത്ത് പാകം ചെയ്യുന്ന ആഹാരം വിഷമയമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സൂര്യനില്‍ നിന്നുള്ള ഇരട്ടിയിലധികം അപകടകരമായ രശ്മികള്‍ ഭക്ഷത്തെ വിഷമയമാക്കുമെന്നാണ് ശാസ്ത്രവും ജ്യോതിഷവും പറയുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ ഈ സമയം വളരെയധികം സൂക്ഷിക്കണം. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button