Latest NewsNewsKuwait

കുവൈറ്റിൽ രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു

കുവൈറ്റ് : സ്വന്തം ക്ലിനിക്കിനുള്ളില്‍ വെച്ച് രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ക്ലിനിക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഡോക്ടര്‍ക്കെതിരെ പ്രധാന തെളിവായി കോടതിയില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ചത്.

Also read : ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അതേസമയം 5000 കുവൈത്തി ദിനാറിന്റെ (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ജാമ്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. കൂടാതെ ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ നല്‍കിയ കേസ് നടപടികള്‍ക്കായി സിവില്‍ കോടതിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button