
കൊല്ലം: കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ അഞ്ചംഗ ഗുണ്ടകളുടെ സദാചാര ആക്രമണം. കാറിലെത്തിയ ദമ്പതികള്‍ക്ക് നേരെ മദ്യപിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി 10.30യോടെ കാവനാട് ബൈപ്പാസിന് സമീപമാണ് സംഭവം നടന്നത്. ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തകരാറിലായതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ യുവാവ് പുറത്തിറങ്ങി. കാറില്‍ ദമ്പതികള്‍ക്കൊപ്പം അരയ്ക്ക് താഴെ തളര്‍ന്ന മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഈ സമയത്താണ് മദ്യപിച്ച് ഇവിടെയെത്തിയ അഞ്ചംഗ സംഘം ചേദ്യം ചെയ്യാനെത്തിയത്. ഇവരെ ചോദ്യം ചെയ്ത സംഘം യുവതിയെയും അക്രമിക്കാന്‍ ശ്രമിച്ചു. കാറില്‍ സ്ത്രീയുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്നും ദമ്പതികള്‍ നല്‍കിയ മൊഴിയിലുണ്ട്. കൂടാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ദമ്പതികള്‍ ശ്രമിച്ചതും അക്രമികളെ പ്രകോപിപ്പിക്കാന്‍ കാരണമായി.
ഇന്ന് രാവിലെ എറണാകുളത്തേക്ക് ജോലിക്ക് പോകേണ്ടവരായിരുന്നു ദമ്പതികള്‍. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ബാഗും വാങ്ങി തിരിച്ചു വരുമ്പോഴാണ് ഇവര്‍ ആക്രമണത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരില്‍ മൂന്ന് പേരെയാണ് പിടികൂടിയത്. രണ്ട് പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments