തിരുവനന്തപുരം : ഗവര്‍ണര്‍ പദവി എന്നത് മന്ത്രിമാര്‍ക്കും പ്രതിപക്ഷത്തിനും കേറി കൊട്ടാനുള്ള ചെണ്ടയല്ല… മന്ത്രിമാര്‍ക്കും പ്രതിപക്ഷത്തിനും എതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രിമാരും പ്രതിപക്ഷവും നടത്തുന്ന വിമര്‍ശനത്തിനെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്. പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണ്ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവര്‍ണ്ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണ്ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവര്‍ണ്ണര്‍ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കും പകല്‍കൊള്ളകള്‍ക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്‌ബേയുള്ള ഏറാണിത്. സി. പി. എമ്മിനോടും കോണ്‍ഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങള്‍ക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവര്‍ണ്ണര്‍. കണ്ണും കാതും കൂര്‍പ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവര്‍ണ്ണര്‍ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍.
Post Your Comments