റാഞ്ചി: വോട്ട് കൂടിയിട്ടും സീറ്റിന്റെ എണ്ണം കുറഞ്ഞതിനാൽ മാത്രമാണ് ബിജെപി അധികാരത്തിൽ നിന്ന് പുറത്തായത്.30 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാകുകയും മുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കുകയും ചെയ്യുന്ന ജെ.എം.എമ്മിനു ലഭിച്ചത് 18.72 ശതമാനം വോട്ട്. അഞ്ചു വര്‍ഷം മുമ്പ് 20.43 ശതമാനം വോട്ടും 19 സീറ്റുമാണ് അവര്‍ നേടിയത്.
സീറ്റിന്റെ എണ്ണം 37-ല്‍നിന്ന് 25-ലേക്കു കൂപ്പുകുത്തിയ ബി.ജെ.പിയുടെ വോട്ട് വിഹിതം 2.11 ശതമാനം വര്‍ധിച്ച് 33.37 ശതമാനമായി. കഴിഞ്ഞ തവണ 31.26 ശതമാനമായിരുന്നു ബി.ജെ.പിക്കു ലഭിച്ചത്. കഴിഞ്ഞ തവണ 10.46 ശതമാനം വോട്ടും ഒമ്പതു സീറ്റും നേടിയ കോണ്‍ഗ്രസ് ഇക്കുറി 13.88 ശതമാനം വോട്ടും 16 സീറ്റും സ്വന്തമാക്കി.മത്സരിച്ച സീറ്റുകളുടെ എണ്ണം കൂടിയാണ് വോട്ട് വിഹിതത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തവണ എ.ജെ.എസ്.യുവുമായി സഖ്യം ചേര്‍ന്ന് 74 സീറ്റില്‍ മത്സരിച്ച ബി.ജെ.പി. ഇക്കുറി 79 സീറ്റില്‍ ത്സേരിച്ചു.
ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്
കഴിഞ്ഞ തവണ 81 സീറ്റിലും മത്സരിച്ച ജെ.എം.എം. ഇക്കുറി സഖ്യകക്ഷികളായ കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും സീറ്റുകള്‍ നീക്കിവച്ചു; മത്സരിച്ചത് 43 സീറ്റില്‍ മാത്രം. അതേസമയം പത്തോളം സീറ്റുകളിൽ അഞ്ഞൂറിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ജെ എംഎമ്മിന് ബിജെപിയുമായി ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
Post Your Comments