Latest NewsIndiaNews

വര്‍ഷങ്ങളായി മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു; 54- കാരനെ യുവതി കൊലപ്പെടുത്തിയത് വേറിട്ട രീതിയിൽ

ചെന്നൈ: വര്‍ഷങ്ങളായി മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച 54- കാരനെ യുവതി കൊലപ്പെടുത്തിയത് വേറിട്ട രീതിയിൽ. ചെന്നൈയിലെ വാഷര്‍മാന്‍പേട്ടിലാണ് സംഭവം. തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖറിനെയാണ് പീഡനം സഹിക്കാനാകാതെ യുവതി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം മധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പിടികൂടിയത്.

ശേഖറിന്റെ വീട്ടില്‍ ശേഖറിന്റെമകളായ സുഹൃത്തിനെ കാണാനായി യുവതി ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ഇത്തരത്തില്‍ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് നാലര വര്‍ഷത്തോളം ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം യുവതിയുടെ വീട്ടുകാര്‍ക്ക് അറിയമായിരുന്നുതായി യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ശേഖര്‍ പണം നല്‍കി അവരെ ഒതുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം യുവതി വിവാഹിതയായി. എന്നാല്‍ വിവാഹശേഷവും ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. തുടര്‍ന്നാണ് ശേഖറിനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബെസന്ത് നഗര്‍ ബീച്ചിലേക്ക് വിളിച്ചു വരുത്തി.

ALSO READ: യുവതിയ്ക്ക് ലിഫ്റ്റ് നല്‍കി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്തു

അല്‍പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപെട്ടു. ശേഖര്‍ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളില്‍ പശതേച്ച് ഒട്ടിച്ചു. തുടര്‍ന്ന് ബാഗില്‍ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം യുവതി ഉടന്‍ കടന്നുകളഞ്ഞു. യുവതിയെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button