ജമ്മു: കാശ്‌മീർ ശാന്തമായി. സംസ്ഥാനത്തു നിന്ന് 7000 സൈനികരെ കേന്ദ്ര സർക്കാർ പിൻവലിച്ചു. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്) 72 കമ്പനി സേനയോട് തിരികെ പോവാനാണ് കേന്ദ്രം ഉത്തരവിട്ടത്. ഒരു കമ്പനിയിൽ നൂറോളം പട്ടാളക്കാരുണ്ടാകും.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് സിആർപിഎഫ്, ബിഎസ്എഫ്, ഐടിബി, സിഐഎസ്എഫ്, എസ്എസ്ബി സേനകളെ പ്രദേശത്ത് വിന്യസിച്ചത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, ശാസ്ത്ര സീമാ ബാൽ എന്നീ സേനകളിൽ നിന്ന് 12 കമ്പനി സൈനികരെയും തിരിച്ചയച്ചിട്ടുണ്ട്.
നേരത്തെ ഈ മാസം ആദ്യം 20 കമ്പനി പട്ടാളക്കാരെ ജമ്മു കശ്മീരിൽ നിന്ന് തിരികെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ നടപടി.
Post Your Comments