Latest NewsNewsIndia

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വെങ്കല പ്രതിമ മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡൽഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വെങ്കല പ്രതിമ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. മുതിര്‍ന്ന ബിജെപി നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ യുപിയിലുള്ള വെങ്കല പ്രതിമയാണ് ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് സെക്രട്ടേറിയറ്റായ ലോക്ഭവന് മുന്നിലായി നിര്‍മ്മിച്ച പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നടത്തുന്നത്. വാജ്‌പേയിയുടെ 96 -ാം ജന്മദിനത്തിലാണ് പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

ALSO READ: സീറ്റ്‌ കൂടിയെങ്കിലും ജെ.എം.എമ്മിന്‌ വോട്ട്‌ കുറഞ്ഞു; എന്നാൽ അധികാരം പോയ ബി.ജെ.പിക്ക്‌ വോട്ട്‌ കൂടി: ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ

ലഖ്നൗവില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പങ്കെടുക്കും. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഒരുക്കിയിരിക്കുന്നത്. വാജ്പേയിയുടെ പേരിലുള്ള മെഡിക്കൽ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button