Latest NewsIndia

യെദിയൂരപ്പക്ക് നേരെയുള്ള ആക്രമണം: കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നു ബിജെപി

കണ്ണൂര്‍: മാടായിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നേരെ നടന്ന ക്രമം ആസൂത്രിതമാണെന്നും കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: ബി.ഗോപാലകൃഷ്ണന്‍. പിണറായിയും കൊടിയേരിയും നടത്തിയ ഗൂഡാലോചനയാണിത്.സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ഈ ആസൂത്രിത അക്രമം അപലപനീയമാണെന്നും പൗരത്വ നിയമവിരുദ്ധ സമരത്തില്‍ ചാമ്പ്യൻ മാരാകാനുള്ള സിപിഎം ഗൂഢതന്ത്രമാണ് അക്രമണത്തിന്റെ പിന്നിലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈകൊണ്ടും വടികൊണ്ടും അടിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതോടെ ഇവര്‍ കൈയിലിരുന്ന വടികൊണ്ട് വാഹനത്തെ തല്ലുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിക്ക് കേരളത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐയുടെ കൊടികെട്ടിയ വലിയ വടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

അക്രമ സംഭവങ്ങൾക്കിടെ യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

അക്രമ സാധ്യതയുണ്ടായിട്ടും കേരള പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലന്ന് ബിജെപി പറഞ്ഞു. വന്‍ സുരക്ഷാ വിഴ്ചയാണ് ഉണ്ടായത്.ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ ആക്രമണം നടത്തിയത്. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button