ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്‍റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. കേസെടുത്ത പുലികേശി നഗര്‍ പൊലീസ്കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ കുളിമുറിയുടെ ഭിത്തി തുരന്നാണ് അകത്തുകടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.
ലോക്കറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്.സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.കഴിഞ്ഞ ദിവസം, ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലും കവര്‍ച്ച നടന്നിരുന്നു.
ഗുണഭോക്താക്കളെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേ അനിവാര്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മുത്തൂറ്റ് ശാഖ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ നിന്നും 55 കിലോ സ്വര്‍ണമാണ് അക്രമികൾ കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. ബാങ്കിനുള്ളിൽ പ്രവേശിച്ച സംഘം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയായിരുന്നു. ഏഴ് പേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് അധികൃതർ പറയുന്നത്.
Post Your Comments