KeralaLatest NewsIndia

ചിലരുടെ ദുഷ്പ്രവർത്തിയ്ക്ക് എല്ലാ കേരളീയരെയും പഴിക്കുന്നില്ല, നടന്നത് ആസൂത്രിത ആക്രമണം: യെദിയൂരപ്പ

മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടടത്തിയത്.

ബംഗളൂരു : കേരളത്തിൽ വച്ച് തനിക്കെതിരെ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ . ചിലരുടെ ദുഷ്പ്രവർത്തിയ്ക്ക് എല്ലാവരെയും പഴിക്കുന്നത് ശരിയല്ല .ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിന്റെ യശസ്സ് ഇല്ലാതാക്കരുതെന്നും യെദ്യൂരപ്പ പ്രതികരിച്ചു. അതേസമയം, തുടർച്ചയായുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് യെദ്യൂരപ്പ കേരള സന്ദർശനം വെട്ടിച്ചുരുക്കി.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടടത്തിയത്.

യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെയായിരുന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കടന്നാക്രമണം. വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറുടെ കാര്യക്ഷമമായ ഇടപെടല്‍ കാരണമാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നു സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. അതേസമയം ആക്രമണം കണക്കിലെടുത്ത് അദ്ദേഹം ഇന്നുതന്നെ മംഗലാപുരത്തേക്ക് തിരിക്കും.

ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ തങ്ങി നാളെ രാവിലെ മംഗലാപുരത്തേക്ക് തിരിക്കാനിരുന്ന കർണ്ണാടക മുഖ്യമന്ത്രി വൈകിട്ടോടെയാണ് പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റിയത്. സംസ്ഥാനത്തെത്തിയ കർണ്ണാടക മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് ഇന്നുണ്ടായത് . ഇത് അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു. കർണ്ണാടകയിൽ ഉള്ള അസംഖ്യം മലയാളികൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുന്ന വിധത്തിലാണ് കേരളത്തിൽ നിന്നുള്ള ചിലരുടെ പ്രവർത്തനമെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button