KeralaLatest NewsNews

പുറ്റിങ്ങൽ വെടിക്കെട്ടപകടം, കളക്ടർക്കും എസ്പിക്കും വീഴ്ച സംഭവിച്ചു, വെടിക്കെട്ട് നടത്താൻ പീതാംബര കുറുപ്പും ഇടപെട്ടെന്ന് ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ടിൽ

തിരുവനന്തപുരം: കേരളം അക്ഷരാർത്ഥത്തിൽ ‌ഞെട്ടിയ വെടിക്കെട്ടപകടമായിരുന്നു പുറ്റിങ്ങലിൽ നടന്നത്. മൂന്ന് വർഷം മുമ്പ് കൊല്ലം ജില്ലയിലെ പുറ്റിങ്ങലെ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് നടത്തിയ വെടിക്കെട്ടിലാണ് വലിയ അപകടം ഉണ്ടായത്. 2016 ഏപ്രില്‍ 10 ന് ഉണ്ടായ ദുരന്തത്തിൽ 110 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനാണ് കളക്ടര്‍ക്കും പോലീസിനും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരിക്കുന്നത്. വെടിക്കെട്ട് നടത്താനായി ഇടപെട്ടെന്ന് മുന്‍ എംഎല്‍എ പീതാംബര കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.

ദുരന്തത്തിന് കളക്ടറും എസ്പിയും അടക്കമുള്ളവര്‍ ഉത്തരവാദികളാണ്. കളക്ടര്‍ വെടിക്കെട്ട് നടത്താനുള്ള നടപടികള്‍ വൈകിപ്പിച്ചു. ഇത് അനൗപചാരികമായ അനുമതിയായി ക്ഷേത്രം ഭാരവാഹികള്‍ കരുതി. പോലീസുമായുള്ള ഏകോപനത്തില്‍ കളക്ടര്‍ പരാജയപ്പെട്ടു. ഗൗരവം മനസ്സിലാക്കുന്നതില്‍ കളക്ടര്‍ക്ക് വീഴ്ചപറ്റി. കളക്ടര്‍ ചുമതല നിര്‍വ്വഹിച്ചത് യാന്ത്രികമായിട്ടാണ്. ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ട് നടത്താന്‍ എഡിഎം മൗനാനുവാദം നല്‍കി.

നേരത്തെ നൽകിയ റിപ്പോർട്ട് പോലീസിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വീഴ്ചകൾ ഒഴിവാക്കി ക്ഷേത്രംഭാരവാഹികളെയും വെടിക്കെട്ട് കരാറുകാനെയും പ്രതിയാക്കിയായിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിയാണ് ജസ്റ്റീസ് ജി എസ് ഗോപിനാഥന്‍ കമ്മീഷന്‍ ഇപ്പോൾ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button