Latest NewsKeralaNews

മടക്കയാത്രയ്ക്ക് ആവശ്യത്തിന് ബസുകളില്ല; ശബരിമല തീർത്ഥാടകർ പ്രതിസന്ധിയിൽ

ശബരിമല: ദർശനം കഴിഞ്ഞെത്തുന്ന തീർഥാടകർക്ക് മടങ്ങിപ്പോകാൻ ആവശ്യത്തിന് ബസുകളില്ല. ചെയിൻ സർവീസിനുള്ള ബസുകൾ പമ്പയിലേക്ക് കടത്തി വിടാതെ പൊലീസ് തടയുന്നത് മൂലമാണ് ബസുകൾ ഇല്ലാത്തത്. ബസുകൾ തുടർച്ചയായി നിലയ്ക്കൽ നിന്നു പമ്പയ്ക്കും തിരിച്ചും സർവീസ് നടത്തിയാലേ തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കൂ. ചെയിൻ ബസിൽ ഏറ്റവും കൂടുതൽ തിരക്കുള്ളത് രാവിലെ 5 മുതൽ ഉച്ച വരെയാണ്. തിരക്ക് നിയന്ത്രിക്കാൻ ഈ സമയം മിനിറ്റിൽ 10 ബസ് വേണം. ഇന്നലെ രാവിലെ 9.45 മുതൽ പമ്പയിലേക്കുളള ബസുകൾ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. തുടർന്ന് 30 മിനിറ്റ് ഇടവിട്ട് 5 ബസ് വീതം പമ്പയ്ക്കു വിട്ടു. ഇത് തീർഥാകരെ വലച്ചു.

Read also: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് : തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂർ, മുണ്ടക്കയം,കുമളി എന്നിവിടങ്ങളിലും അയ്യപ്പന്മാരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്.അടൂരിൽ ബൈപാസ്, കെഎസ്ആർടിസി , പന്നിവിഴ എന്നിവിടങ്ങളിലാണ് വണ്ടികൾ തടഞ്ഞിട്ടത്. ളാഹയിൽ വാഹനങ്ങൾ തടഞ്ഞതോടെ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button