ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ജാര്‍ഖണ്ഡില്‍ നടപ്പിലാക്കുമെന്ന സൂചന നൽകി ഹേമന്ത് സോറന്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കാനുള്ള വഴി തേടണോ, അതോ പേപ്പറുകള്‍ ശരിയാക്കുകയാണോ വേണ്ടതെന്നും ഹേമന്ത് ചോദിക്കുകയുണ്ടായി. നോട്ടുനിരോധന സമയത്തു നിരവധി പേര് ക്യൂവില്‍നിന്നു മരിച്ചു. ബിജെപിയുടെ നിയമങ്ങള്‍ ആളുകളെ കൊല്ലുകയാണ്. ഇന്ത്യക്കാര്‍ വീണ്ടും തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ വരി നില്‍ക്കേണ്ടിവരുന്നു. രാജ്യത്തു ഭൂരിഭാഗവും കര്‍ഷകരാണ്. അവര്‍ ജീവിക്കാനുള്ള വഴി തേടണോ, അതോ പൗരത്വം തെളിയിക്കണോ എന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ബി.ജെ.പിയില്‍ ഭൂരിഭാഗം നിയോജക മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതില്‍ ധാരണയായി
കുടുംബ രാഷ്ട്രീയം സംബന്ധിച്ച ബിജെപിയുടെ ആരോപണങ്ങൾ വേദനിപ്പിക്കുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നതുപോലെയാണു തോന്നുക. സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെയായിരിക്കും. ഒരു ചെരുപ്പുകുത്തിയുടെ മകന് ചെരുപ്പുകുത്തിയായല് ആര്‍ക്കും ഒരു പ്രശ്നവുമില്ലെന്നും ഹേമന്ത് സോറൻ പറയുകയുണ്ടായി.
Post Your Comments