Latest NewsKeralaNews

ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്‍റെ ദുരന്തമാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം തെറ്റാണെന്നും  ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്‍റെ ദുരന്തമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പൗരത്വ ഭേദഗതി നിയമത്തിലെ ദോഷമെന്താണെന്ന് വ്യക്തമാക്കണം. ജനങ്ങളുടെ കൈയ്യടിയാണ് രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും വേണ്ടത്. മുസ്ലീം വോട്ട് നേടാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. മുഖ്യമന്ത്രിയും ചെന്നിത്തലയും മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്നാണ് പറയുന്നത്. അങ്ങനെ സംഭവിക്കില്ലെന്നും ഇവിടെ ജനിച്ചവർക്ക് പൗരത്വം ഉറപ്പാണെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. അതേസമയം പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകരെ കുമ്മനം വിമർശിച്ചു. സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണെന്നും . രാജ്യസ്‌നേഹമില്ലാത്തവരാണ് സമരത്തിനിറങ്ങുന്നതെന്നും കുമ്മനം പറഞ്ഞു.

Also read : കേന്ദ്ര സഹ മന്ത്രി വി.മുരളീധരനെതിരെ കരിങ്കൊടി പ്രതിഷേധം

സിനിമ താരങ്ങളെ വിമർശിച്ച് യുവമോര്‍ച്ചാ നേതാവ് സന്ദീപ്‌ ജി വാര്യരും രംഗത്തെത്തി. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ചും നടിമാര്‍ ആദായനികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയ പകവീട്ടല്‍ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ്‌ വാര്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button