Latest NewsKerala

ഡിസംബര്‍ 26ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

ആയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമെ നടതുറക്കുകയുള്ളു.

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് നട അടച്ചിടുന്നതിനാല്‍ ഈ മാസം 26ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച്‌ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഡിസംബര്‍ 27നാണ് ശബരിമല മണ്ഡല പൂജ. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമെ നടതുറക്കുകയുള്ളു.

തങ്ക അങ്കി ഘോഷയാത്രയും അന്ന് തന്നെ എത്തും. ഉച്ചക്ക് 12 മണിക്ക് പൂജകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് വിലയിരുതുന്നത്. 27 ന് നട അടക്കുമെന്നതിനാല്‍ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരാനും സാധ്യതയുണ്ട്. ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു.

ഈ സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സന്നിധാനത്തു തിരക്ക്‌ കുറയുന്നത്‌ അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും. 26-ന്‌ തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമാണ്‌. അന്നു തന്നെയാണ്‌ സൂര്യഗ്രഹണവും. ഗ്രഹണത്തിനു ശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കാന്‍ അഞ്ച് മണിക്കൂര്‍ സമയമെടുക്കും.

ഈ സമയത്ത്‌ തീര്‍ഥാടകര്‍ സന്നിധാനത്ത്‌ തടിച്ചു കൂടുന്നത്‌ അപകട സാധ്യത വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയിലും കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണ് നിലയ്‌ക്കലില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുന്നതെന്നും പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button