Latest NewsIndiaNews

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: അഞ്ചു വർഷം ഭരിക്കാൻ അനുവദിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ കോൺഗ്രസ്-ജെഎംഎം-ആർ‌ജെഡി സഖ്യത്തെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഞ്ചു വർഷം ഭരിക്കാൻ അനുവദിച്ച ജനങ്ങൾക്ക് പ്രധാന മന്ത്രി നന്ദി പറയുകയും ചെയ്‌തു.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം മഹാസഖ്യം 45 സീറ്റിൽ വ്യക്‌തമായ ലീഡ്‌ നേടി. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം-43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.

ALSO READ: മമതയോട് മമത കാണിക്കാതെ കോടതി; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പരസ്യ ബോര്‍ഡുകള്‍ ഉടൻ മാറ്റണം; കനത്ത തിരിച്ചടി നേരിട്ട് ബംഗാൾ മുഖ്യമന്ത്രി

81 അംഗ നിയമസഭയിൽ കിംഗ് മേക്കർ ആയേക്കാവുന്ന ജാർഖണ്ഡ് വികാസ് മോർച്ചയുമായി കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി രഘുബർ ദാസിനെയും മഹാസഖ്യം ജെ.എം.എമ്മിലെ ഹേമന്ത് സോറനെയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button