ന്യൂഡൽഹി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ കോൺഗ്രസ്-ജെഎംഎം-ആർജെഡി സഖ്യത്തെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഞ്ചു വർഷം ഭരിക്കാൻ അനുവദിച്ച ജനങ്ങൾക്ക് പ്രധാന മന്ത്രി നന്ദി പറയുകയും ചെയ്‌തു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം മഹാസഖ്യം 45 സീറ്റിൽ വ്യക്‌തമായ ലീഡ് നേടി. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം-43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.
81 അംഗ നിയമസഭയിൽ കിംഗ് മേക്കർ ആയേക്കാവുന്ന ജാർഖണ്ഡ് വികാസ് മോർച്ചയുമായി കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി രഘുബർ ദാസിനെയും മഹാസഖ്യം ജെ.എം.എമ്മിലെ ഹേമന്ത് സോറനെയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്.
Post Your Comments