മസ്‌ക്കറ്റ് : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമാൻ 644 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി റിപ്പോർട്ട്. ഈ മാസം 12 മുതല്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്.
Also read : കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു
അല്‍ ഖുവൈറിലെ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേരാണ് പിടിയിലായത്. പൊതുസ്ഥലങ്ങളില്‍ കാറുകള്‍ കഴുകുക, മതിയായ അനുമതികളോ രേഖകളോ ഇല്ലാതെ തെരുവുകളില്‍ മത്സ്യക്കച്ചവടം തുടങ്ങിയ നിയമലംഘനങ്ങളിൽപ്പെട്ടവരും പിടിയിലായിരുന്നു.
Post Your Comments