ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുവെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധരായി തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഞ്ച് വര്‍ഷം ജാര്‍ഖണ്ഡിനെ സേവിക്കാനുള്ള അവസരം നല്‍കിയതിന് ജനങ്ങളോട് നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധരായി തുടരും. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന എല്ലാ പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.
हम झारखंड की जनता द्वारा दिये गये जनादेश का सम्मान करते हैं।
भाजपा को 5 वर्षों तक प्रदेश की सेवा करने का जो मौका दिया था उसके लिए हम जनता का हृदय से आभार व्यक्त करते हैं। भाजपा निरंतर प्रदेश के विकास के लिए कटिबद्ध रहेगी।
सभी कार्यकर्ताओं का उनके अथक परिश्रम के लिए अभिनंदन।
— Amit Shah (@AmitShah) December 23, 2019
Post Your Comments