കൊല്‍ക്കത്ത: രാജ്യം പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു കാട്ടി വ്യാപകമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
ഇതര രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണു വര്‍ഷങ്ങളോളം മമത തുടര്‍ന്നു പോരുന്നത്.
ഇതിന്റെ ഭാഗമായാണു പൗരത്വ നിയമവും എന്‍ആര്‍സിയും ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത പ്രഖ്യാപിച്ചത്. ഇതു കാട്ടി സംസ്ഥാനത്ത് ഉടനീളം പരസ്യബോര്‍ഡുകളും സ്ഥാപിച്ചു. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ല എന്ന് പറഞ്ഞ് പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കല്‍ക്കട്ട ഹൈക്കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്. എന്‍ആര്‍സിയും സിഎഎയും (പൗരത്വ ഭേദഗതി നിയമം) ബംഗാളില്‍ നടപ്പാക്കില്ല എന്ന് വ്യക്തമാക്കിയ മമത സര്‍ക്കാര്‍ എന്‍പിആര്‍ (നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍) നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.
ഇതിനെതിരേ നിരവധി ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. എന്നാല്‍, പരസ്യബോര്‍ഡുകള്‍ മാറ്റിയിട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ എജി കിഷോര്‍ ദത്ത വാദിച്ചു. എന്നാല്‍, പരസ്യങ്ങള്‍ ഇപ്പോഴും പ്രകടമാണെന്നും ബംഗാള്‍ പോലീസിന്റെ വെബ്‌സൈറ്റിലും പരസ്യമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി.ബി.എന്‍. രാധാകൃഷ്ണനാണ് പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കാന്‍ ഉത്തരവിട്ടത്.
നിയമത്തെ അനുകൂലിച്ചു കൊല്‍ക്കത്തിയില്‍ ബിജെപി ഉച്ചതിരിഞ്ഞു മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ കൊല്‍ത്തക്കയില്‍ എത്തി. ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി.ബി.എന്‍. രാധാകൃഷ്ണനാണ് പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കാന്‍ ഉത്തരവിട്ടത്.
Post Your Comments