കൊച്ചി : പൗരത്വ നിയമഭേദഗതി , നടന്‍ ഷെയ്ന്‍ നീഗത്തിന്റേയും സംവിധായകന്‍ കമലിന്റേയും പ്രസ്താവനകള്‍ ശ്രദ്ധേയമാകുന്നു.
. പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ സിനിമാ പ്രവര്‍ത്തകരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ലോംഗ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ നിയമത്തെ കുറിച്ച് താരങ്ങളും പ്രതികരിച്ചു. അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും നടന്‍ ഷെയ്ന്‍ നിഗം പ്രതികരിച്ചു. നിയമം നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ഷെയ്ന്‍ നിഗം പ്രതികരിച്ചു.
Read Also : സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍
മാധ്യമപ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരുമടക്കമുള്ളവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ കണ്ടപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
നിയമം മതത്തിന്റെ പേരിലായാല്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. വന്‍ ജന പങ്കാളിത്തമാണ് മാര്‍ച്ചിനുള്ളത്. നിരവധി താരങ്ങളും സംവിധായകരും മറ്റും മാര്‍ച്ചില്‍ പങ്കെടുത്തു. കൊച്ചി എം.ജി റോഡ് വഴി ഫോര്‍ട് കൊച്ചിയിലേക്കാണ് സിനിമാ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
Post Your Comments