ഭുവനേശ്വർ: പ്രണയബന്ധമാരോപിച്ച് യുവാവിനോട് ചെയ്തത് കൊടുംക്രൂരത. മൂന്ന് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയും,കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്‌തു. ഒഡീഷയിൽ ഭുവനേശ്വറിലെ കൈപാദരിലെ കോർദ ഗ്രാമത്തിൽ ബാൻഗിത ഗ്രാമത്തിൽനിന്നുള്ള യുവാവാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ 18നുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന വ്യാജേന അക്രമി സംഘം യുവാവിനെ ഗ്രാമത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ എത്തിയതും അക്രമി സംഘം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട യുവാവിന്റെ ദേഹത്ത് സംഘം മൂത്രമൊഴിക്കുന്നതും മർദ്ദനത്തിനൊപ്പം അസഭ്യം പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ യുവതിയുമായുള്ള പ്രണയബന്ധമാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് നാട്ടുകാർ പറയുന്നത്.
മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ പോളിസി സ്വമേധയാ കേസ് എടുത്തു.രാജാ എന്നയാളെ അറസ്റ്റ് ചെയ്തതായും കേസിലെ മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കോർദാ പൊലീസ് എസ്‍പി അജയ് പ്രതാപ് സ്വയിൻ പറഞ്ഞു.
Post Your Comments