വന്‍ സുരക്ഷവീഴ്ച സംഭവിച്ച, ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു മലിഷ്യസ് കോഡ് ഉപയോഗിച്ച് കടന്നുകയറി അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് ട്വിറ്റര്‍ ശനിയാഴ്ച അറിയിച്ചത്. അതിനാൽ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നു ട്വിറ്റര്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ വഴി ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ചെയ്യാന്‍ നിർദേശിച്ചുള്ള മെയിലും ട്വിറ്റർ അയച്ചിട്ടുണ്ട്.
സംഭവത്തില്‍ മാപ്പ് പറഞ്ഞ ട്വിറ്റര്‍ ഭാവിയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തല്‍പ്പരാണെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഈ പ്രശ്നത്താല്‍ എന്തെങ്കിലും തരത്തിലുള്ള ഡാറ്റ നഷ്ടമോ, പ്രത്യക്ഷതങ്ങളോ ഉണ്ടായതായി ഇതുവരെ തെളിവില്ല. പ്രശ്നം കാണപ്പെടുന്നത് ആന്‍ഡ്രോയ്ഡില്‍ മാത്രമാണെന്നും ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ബാധിക്കില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നു.
Post Your Comments