ഹോങ്കോങ്: ഹോങ്കോങിൽ വീണ്ടും പ്രക്ഷോഭം കനക്കുന്നു. അക്രമി പൊലീസിനു നേരെ വെടിവെച്ചു. 19 കാരനായ യുവാവാണ് പൊലീസിന് നേരെ വെടിയുതിർത്തത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പൊഴായിരുന്നു പൊലീസിനു നേരെയുള്ള യുവാവിന്റെ ആക്രമണം. ഹോങ്കോങിൽ മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിനിടെ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. എന്നാൽ, അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസ് സംഘത്തിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു.
പൊലീസിനു നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട ഒരു സംഘത്തെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ യുവാവിന് ആ സംഘവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇന്നലെ വൈകിട്ട് തായ് പോ ജില്ലയിൽ വെച്ചായിരുന്നു സംഭവം. 19 കാരനായ യുവാവാണ് കൈയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചതെന്ന് അധികൃതർ വ്യകതമാക്കി. പിന്നീട് ഏറ്റുമുട്ടലിലൂടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി. തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ അക്രമിയുടെ പക്കൽ നിന്ന് എആർ 15 അടക്കമുള്ള തോക്കുകളും നിരവധി ആയുധങ്ങളും കണ്ടെടുത്തു.
കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ആറ് മാസം മുമ്പാണ് ഹോങ്കോങിൽ പ്രക്ഷോഭം ആരംഭിച്ചത്. തുടർന്ന് നിയമം പിൻവലിച്ചെങ്കിലും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയായിരുന്നു.
Post Your Comments