Latest NewsIndia

14 വര്‍ഷം ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞ സവര്‍ക്കറെ വിമര്‍ശിക്കുന്നത് 72 മണിക്കൂര്‍ പോലും ജയിലില്‍ കിടക്കാന്‍ കഴിയാത്ത ആളുകൾ : കോൺഗ്രസ്സിനോടുള്ള ശിവസേനയുടെ അതൃപ്തി മറനീക്കി പുറത്ത്

മുംബൈ: ശിവസേന സഖ്യത്തിലെ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നു. സവര്‍ക്കറെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്ത്. ശിവസേന മുഖപത്രം സാമ്‌നയിലൂടെയാണ് റാവത്ത് വിമര്‍ശനമുന്നയിച്ചത്.സ്വാതന്ത്ര്യ സമര കാലത്തോ രാജ്യത്തിന്റെ രൂപീകരണത്തിലോ യാതൊരു സംഭാവനയും നല്‍കാത്ത ആളുകളാണ് സവര്‍ക്കറെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

എന്നാല്‍ സവര്‍ക്കറുടെ സംഭാവനകളെ ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ മഹാത്മാ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പങ്കാളിത്തവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ കാലത്ത് ഇതൊരു ട്രെന്റായി മാറിയിരിക്കുകയാണ്. സവര്‍ക്കര്‍ 14 വര്‍ഷം ആന്‍ഡമാന്‍ ജയിലുകളില്‍ കഴിഞ്ഞു. എന്നാല്‍ വെറും 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിയാന്‍ ധൈര്യമില്ലാത്ത ആളുകളാണ് സവര്‍ക്കറെ വിമര്‍ശിക്കുന്നതെന്നും റാവത്ത് പറഞ്ഞു.

എന്നാല്‍ സവര്‍ക്കര്‍ അനുഭവിച്ച പീഡനങ്ങളും യാതനകളും ഗാന്ധിയോ നെഹ്‌റുവോ ബോസോ അനുഭവിച്ചിട്ടുണ്ടാകില്ല. സവര്‍ക്കറെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ 14 വര്‍ഷമാണ് ആന്‍ഡമാന്‍ ജയിലുകളില്‍ കഴിഞ്ഞത്. സഞ്ജയ് റാവത്ത് പറഞ്ഞു.വിവാദമായ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് സാമ്‌നയില്‍ സഞ്ജയ് റാവത്ത് നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button