കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്നും മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്നും ശശി തരൂർ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഇനിയും ശക്തമാകും. ജനകീയ പ്രതിഷേധം കനത്തതോടെ എൻആർസി നടപ്പാക്കാൻ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങി.രാഹുൽ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും രാഹുൽ സമരത്തിനില്ലെങ്കിലും പ്രിയങ്കയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ മുന്നിലുണ്ടെന്നും തരൂർ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് തിരിച്ചറിയാമെന്ന പ്രസ്താവന പ്രധാനമന്ത്രി നടത്തിയത്. ഇതിനെതിരെ വാൻ പ്രതിഷേധമാണ് രാജ്യ വ്യാപകമായി ഉയർന്നത്.
Post Your Comments