ന്യൂ ഡൽഹി : പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉടൻ ചെയ്യുക. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ പാന്‍ കാര്‍ഡ് അസാധുവാകും. പിന്നീട് ഒരു ഇടപാടുകൾക്കും ഈ പാൻകാർഡ് ഉപയോഗിക്കുവാൻ സാധിക്കില്ല. അതോടൊപ്പം തന്നെ ആദായ നികുതി ഫയലിംഗും നടത്താന്‍ സാധിക്കില്ല.2019 ഡിസംബര്‍ 31 ആണ് അവസാന തീയതി. പലതവണയായി അദായ നികുതി വകുപ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി നീട്ടി നൽകിയിരുന്നു.
Also read : ഫ്‌ളിപ്പ് കാര്‍ട്ടില്‍ : വര്‍ഷാന്ത്യ വില്‍പ്പന : ഓഫര്‍ പെരുമഴ
ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തിൽ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇതിനായി ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാവുന്നതാണ്. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കുന്നു
Post Your Comments