Latest NewsKeralaNews

വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ ജന്മനാട് ആദരിക്കുന്നു

കോഴിക്കോട്: വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ ജന്മനാട് ആദരിക്കുന്നു. കൂടല്ലൂരിലെ കൂര്യായിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 28,29 തീയതികളിൽ കൂടല്ലൂർ ഗവ. ഹൈസ്കൂളിലാണ് ‘ഹൃദയപൂർവം എം.ടി.യ്ക്ക്’ പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

28ന് രാവിലെ 10 മുതൽ ഡി. മനോജ് വൈക്കത്തിന്റെ ‘ നാലുകെട്ടും നിളയും’ ഫോട്ടോ പ്രദർശനം ആരംഭിക്കും. 29ന് രാവിലെ 10 ന് കവിയരങ്ങ് പി.കെ. ഗോപിയും, ഉച്ചക്ക് രണ്ടിന് സംവാദം ടി.ഡി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ, സംവിധായകൻ ഹരിഹരൻ തുടങ്ങിയവർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button