ന്യൂഡൽഹി: ഇന്ത്യയെ നിലവിൽ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം വിചാരിച്ചതിലും രൂക്ഷമാണെന്ന് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. ഈ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഉടനെങ്ങും കരകയറുമെന്ന് പ്രതീക്ഷ വേണ്ടെന്നും രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് എക്കണോമിസ്റ്റായ ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വളർച്ച മന്ദഗതിയിലാകും എന്നാണ് കരുതിയതെങ്കിലും ഇപ്പോഴത്തെ കണക്കുകൾ ആശങ്ക ഉളവാക്കുന്നതാണ്. നിക്ഷേപത്തിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഇപ്പോൾ സർക്കാർ നടത്തുന്ന ചെലവു വഴി ഉണ്ടാകുന്ന വളർച്ച മാത്രമേയുള്ളൂ. ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചു വരണമെങ്കിൽ സുപ്രധാനമായ പരിഷ്കാരങ്ങൾ കൊണ്ടു വരണം. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതും നിഷ്ക്രിയ ആസ്തി വർധിക്കുന്നതും വലിയ പ്രശ്നമാണെന്നും ഫൈനാൻഷ്യൽ സെക്ടർ വീണ്ടെടുക്കാതെ സാമ്പത്തിക മേഖല മെച്ചപ്പെടില്ലെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
Post Your Comments